Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palma

Europe

പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണം: മ​യോ​ർ​ക്ക​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കു​ത്തൊ​ഴു​ക്ക്; വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ തി​ര​ക്ക്

പാ​ൽ​മ (സ്പെ​യി​ൻ): ബു​ധ​നാ​ഴ്ച സ്പെ​യി​നി​ലെ പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര ദ്വീ​പാ​യ മ​യോ​ർ​ക്ക​യി​ൽ പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കാ​നി​രി​ക്കെ വ​ൻ തി​ര​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കും ഉ​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്.

ഗ്ര​ഹ​ണം കാ​ണു​ന്ന​തി​നാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ദ്വീ​പി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തോ​ടെ പാ​ൽ​മ​യി​ലെ സോ​ൺ സാ​ന്ത് ജോ​വാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ലി​യ തി​ര​ക്കും നീ​ണ്ട ക്യൂ​വും അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

യാ​ത്ര​ക്കാ​രോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സാ​ധാ​ര​ണ​യേ​ക്കാ​ൾ നേ​ര​ത്തെ എ​ത്താ​ൻ ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. റോ​ഡു​ക​ളി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് വി​മാ​ന​സ​മ​യം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ യാ​ത്ര​ക്കാ​ർ രണ്ട് മു​ത​ൽ മൂന്ന് മ​ണി​ക്കൂ​ർ വ​രെ നേ​ര​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലും ടൂ​ർ ഏ​ജ​ൻ​സി​ക​ളു​ടെ ബ​സു​ക​ളി​ലു​മാ​യി യാ​ത്ര​ക്കാ​ർ നേ​ര​ത്തെ ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​തി​നാ​ൽ ടെ​ർ​മി​ന​ലി​ൽ അഞ്ച് മ​ണി​ക്കൂ​ർ വ​രെ കാ​ത്തി​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കാ​മെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ചാ​ർ​ട്ട​ർ ബ​സ് സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും. അ​തേ​സ​മ​യം, തി​ര​ക്ക് മു​ൻ​കൂ​ട്ടി ക​ണ്ട് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും സ്പെ​യി​നി​ലെ വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യാ​യ AENA അ​റി​യി​ച്ചു.

സൂ​ര്യ​ഗ്ര​ഹ​ണം കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ വ​ലി​യ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ദ്വീ​പി​ലെ ചി​ല പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും റോ​ഡ് അ​ട​ച്ചി​ട​ലു​ക​ളും ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​ത് യാ​ത്ര​ക്കാ​രെ​യും ടൂ​റി​സം മേ​ഖ​ല​യെ​യും ബാ​ധി​ക്കു​മെ​ങ്കി​ലും തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ശ​ക്ത​മാ​യ ഗ​താ​ഗ​ത-​സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് അ​ധി​കൃ​ത​ർ ഒ​രു​ക്കു​ന്ന​ത്.

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ

Latest News

Corehub Up